വർധിച്ചു വരുന്ന സാമൂഹിക തിന്മകൾക്കെതിരെ ' ഉണരാം ലഹരിക്കെതിരെ, കരുതാം പുതു തലമുറയെ' എന്ന ആപ്തവാക്യവുമായി ക്രിസ്ത‌്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റും (സിഇഎം) ഇവാഞ്ചലിസം ബോർഡും സംയുക്തമായ സംഘടിപ്പിക്കുന്ന ലഹരി വിമോചന സന്ദേശ യാത്രയ്ക്ക് തിരുവല്ലയിൽ തുടക്കമായി. ഏപ്രിൽ 17-മെയ് 16 വരെയാണ് യാത്ര. തിരുവല്ലയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ഇവാഞ്ചലിസം ബോർഡ് ചെയർമാൻ പാസ്റ്റർ ഫിലിപ്പ് എബ്രഹാം അധ്യക്ഷനായിരുന്നു. ശാരോൻ സഭാ മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ വി.ജെ തോമസ് ഉദ്ഘാടനം നിർവഹിച്ചു. തിരുവല്ല ഡിവൈഎസ്പി ആശാന്ത് എസ് ഫ്ലാഗ് ഓഫ് ചെയ്തു. ഫ്ലാഗ് പാസ്റ്റർ സാം ജി കോശി, പാസ്റ്റർ ബ്രിജി വർഗീസ് എന്നിവർ ഏറ്റുവാങ്ങി. ലഹരി വിരുദ്ധ പ്രതിജ്ഞ വാചകം സിഇഎം ജനറൽ പ്രസിഡൻ്റ് പാസ്റ്റർ സാംസൺ പി തോമസ് ചൊല്ലിക്കൊടുത്തു. ജനറൽ സെക്രട്ടറി പാസ്റ്റർ ടോണി തോമസ് സ്വാഗതവും ജനറൽ ട്രഷറർ ബ്രദർ റോഷി തോമസ് നന്ദിയും അറിയിച്ചു. ഓഫീസ് സെക്രട്ടറി ബ്രദർ ടി ഒ പൊടികുഞ്ഞു ആശംസ അറിയിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ വാചകം സിഇഎം ജനറൽ പ്രസിഡൻ്റ് പാസ്റ്റർ സാംസൺ പി തോമസ് ചൊല്ലിക്കൊടുത്തു. ജനറൽ സെക്രട്ടറി പാസ്റ്റർ ടോണി തോമസ് സ്വാഗതവും ജനറൽ ട്രഷറർ ബ്രദർ റോഷി തോമസ് നന്ദിയും അറിയിച്ചു. ഓഫീസ് സെക്രട്ടറി ബ്രദർ ടി ഒ പൊടികുഞ്ഞു ആശംസ അറിയിച്ചു.
