സി ഇ എം ചരിത്രം
1957 ഏപ്രിൽ 15 തിങ്കളാഴ്ച്ചാ അകത്തളങ്ങളിൽ കത്തിയെരിയുന്ന സുവിശേഷാഗ്നിയുടെ താപവും പേറി തിരുവല്ലയിലും പരിസരങ്ങളിലുമുള്ള ഒരുകൂട്ടം യുവസഹോദരങ്ങൾ തിരുവല്ല ശാരോൻ ബംഗ്ലാവിൽ ഒത്തുകൂടി. നീണ്ട ചില മാസങ്ങളായി ഹൃദയത്തിൽ പേറി നടന്ന ഒരു ദർശനത്തിൻ്റെ സാക്ഷാത്കാരമായിരുന്നു അവരുടെ ലക്ഷ്യം. പ്രാർത്ഥനയ്ക്കും നീണ്ട ചർച്ചകൾക്കുമൊടുവിൽ അവർ ആ തീരുമാനത്തിലെത്തിയപ്പോൾ മലങ്കരയിലെ പെന്തെക്കോസ്തത് ചരിത്രത്തിൽ അവഗണിക്കാനാവാത്ത ഒരു യുവമുന്നേറ്റത്തിന്റെ അടിസ്ഥാനശില രൂപം കൊള്ളുകയായിരുന്നു. ക്രിസ്‌ത്യൻ ഇവാൻജലിക്കൽ മൂവ്മെൻ്റ് എന്ന് നാമകരണം ചെയ്ത് ഈ മുന്നേറ്റം ഒരു കുതിപ്പിനായി അവിടെ ഒരുക്കപ്പെട്ടു.
ശാരോൻ ഫെലോഷിപ്പ് ആരംഭിച്ച് നാലുവർഷത്തിനുശേഷമാണ് സി. ഇ. എം. ന്റെ ജന്മമെങ്കിലും യുവജനപ്രവർത്തനങ്ങൾക്ക് സഭയോളം തന്നെ പഴക്കമുണ്ട്. പാസ്റ്റർ പി.ജെ. തോമസും കുടുംബവും ശാരോനിൽ താമസമാക്കിയ സമയം മുതൽ അവർക്ക് സഹായമായി തിരുവല്ല ലോക്കൽ സഭയിലെ ചില യുവാക്കൾ ശാരോനിലുണ്ടായിരുന്നു. പാസ്റ്റർ പി.ജെ.തോമസിൽ നിന്നും പ്രചോദനമുൾക്കൊണ്ട് അവർ തങ്ങളുടെ കലാലയങ്ങളിലും സ്നേഹിതർക്കിടയിലും ക്രിസ്‌തീയ സാക്ഷ്യം വഹിച്ചുവന്നു. വി. സോളമൻ, പി. ഏബ്രഹാം, എം.വി. തോമസ്, റ്റി.ജി. ഈശോ, റ്റി. വി. ജോർജ്, വി. ജോർജ് കുര്യൻ തുടങ്ങിയവരായിരുന്നു ഈ സംഘത്തിലുണ്ടായിരുന്നത്.
ശാരോൻ കൂട്ടായ്‌മകൾ ആരംഭിച്ചപ്പോൾ മുതൽ സഭയിലെ യുവജനങ്ങളുടെ ആത്മീയ വളർച്ചയും പ്രോത്സാഹനവും ലക്ഷ്യമിട്ട് ഒരു യുവജന പ്രസ്ഥാനത്തിനായി അദ്ദേഹം താല്‌പര്യപ്പെട്ടു. അങ്ങനെയാണ് 1957 ൽ യുവസഹോദരങ്ങൾ ഒന്നിച്ചുകൂടി സി.ഇ.എം. ആരംഭിക്കുന്നത്. അന്ന് സി.ഇ.എം.ൻ്റെ പ്രഥമ പ്രസിഡൻ്റായി പാസ്റ്റർ കെ.എ. ഏബ്രഹാമും (കങ്ങഴ ഏബ്രഹാം സാർ) ജനറൽ സെക്രട്ടറിയായി വി. സോളമനും തെരഞ്ഞെടുക്കപ്പെട്ടു. ഇ.സി. മാത്യു, കെ.റ്റി. തോമസ് (കൊറ്റനാട്), സി.കെ. ജോസഫ്, പി.സി. ഫിലിപ്പ്, വി.ജി. കുര്യൻ, കെ.സി. ചാക്കോ, പി.വി. ജോർജ്, ഏലിയാമ്മ തോമസ്, അന്നമ്മ ചെറിയാൻ, എലിയാമ്മ ചാത്തങ്കേരി, അമ്മിണി തോമസ് തുടങ്ങിയവരായിരുന്നു കമ്മറ്റി അംഗങ്ങൾ
1960കളിൽ പാസ്റ്റർ കെ വി ജോൺസൺ (ചാത്തങ്കേരി ബേബിച്ചായൻ) നേതൃത്വത്തിൽ ഇതിന് പുത്തൻ ഉണർവും ചൈതന്യവും നൽകിയെന്നു മാത്രമല്ല കേരളക്കരയിലെ ഇതര പെന്തെക്കോസ്‌തു വിഭാഗങ്ങൾക്കൊപ്പം മുൻപന്തിയിൽ നിൽക്കുന്ന ഒരു യുവജന പ്രസ്ഥാനമായി ഒരുക്കിയെടുക്കുകയും ചെയ്‌തു. സി.ഇ.എം. സമ്മേളനങ്ങൾ നടന്ന മിക്ക സ്ഥലങ്ങളിലും സഭകൾ രൂപം കൊണ്ടു എന്നത് ഈ യുവജനമുന്നേറ്റത്തിൻ്റെ സുവിശേഷിക സ്വഭാവവും ശാരോൻ ഫെലോഷിപ്പിന്റെ വളർച്ച യിലെ പങ്കും എടുത്തുകാട്ടുന്നു. 1970കൾ സി.ഇ.എം.ൻ്റെ വളർച്ചയിലെ പ്രധാന വഴി ത്തിരിവായിരുന്നു. 1971 ൽ പാസ്റ്റർ റ്റി.ജി. കോശി ജനറൽ പ്രസിഡന്റായതോടെ ഈ പ്രസ്ഥാനം വളർച്ചയിലൂടെ അതിന്റെ സാന്നിദ്ധ്യം മലങ്കരയിൽ അറിയിച്ച കൊണ്ടിരുന്നു. 1981 ൽ സി.ഇ.എം.ന് ആദ്യമായി ഒരു ഭരണഘടന ലഭിച്ചതിനെ തുടർന്ന് കൂടുതൽ ക്രമീകൃതമായും ചിട്ടയായും പ്രവർത്തനങ്ങൾ മുന്നേറുവാൻ തുടങ്ങി. ഡോ. റ്റി.പി. ഏബ്രഹാമിൻ്റെ ശക്തമായ നേതൃത്വം 1990കളുടെ ആരംഭം മുതൽ തന്നെ സി.ഇ.എം.നെ വ്യത്യസ്‌ത വഴികളിലൂടെ മുന്നേറുവാൻ സഹായിച്ചു. കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് ആന്തരീക ലക്ഷ്യത്തിൽ നിന്നും വ്യതിചലനമുണ്ടാകാതെയുള്ള വിശാലപ്രവർത്തനങ്ങൾ സി.ഇ.എം.ൻ്റെ വളർച്ചയെ ത്വരിതപ്പെടുത്തി. പാസ്റ്റേഴ്‌സ് ബോസ് എം. കുരുവിള, കെ.എ ഫിലിപ്പ്, ബ്രദേഴ്‌സ് റ്റി.ഒ. പൊടിക്കുഞ്ഞ്, ജോൺ മാത്യു തുടങ്ങിയവർ ഈ വളർച്ചയിൽ പ്രധാന പങ്കുവഹിച്ചവരാണ്.
- ജനറൽ പ്രസിഡന്റ്മാർ
- റവ. കെ.എ. ഏബ്രഹാം
- റവ. ഇ.സി. മാത്യു
- പാസ്റ്റർ കെ.റ്റി. തോമസ്
- റവ. സി. എം. ടൈറ്റസ്
- റവ. കെ.വി. ജോൺസൺ
- ഡോ. റ്റി.ജി. കോശി
- ഡോ. റ്റി.പി. ഏബ്രഹാം
- പാസ്റ്റർ എം. ജെ. ജോൺ
- പാസ്റ്റർ വി.കെ. അലക്സാണ്ടർ
- പാസ്റ്റർ നൈനാൻ കെ. ജോർജ്
- പാസ്റ്റർ കെ.വി. ദാനിയേലുകുട്ടി
- പാസ്റ്റർ അലക്സ് മോൻ റ്റീ,/li>
- പാസ്റ്റർ വർഗീസ് ജോഷ്വാ.
- പാസ്റ്റർ കുര്യൻ മാത്യു.
- പാസ്റ്റർ സാം കോശി.
- പാസ്റ്റർ ബിജു ജോസഫ്.
- പാസ്റ്റർ ഫിലിപ്പ് എബ്രഹാം.
- പാസ്റ്റർ സോവി മാത്യു.
- പാസ്റ്റർ ജോമോൻ ജോസഫ്
- പാസ്റ്റർ സാംസൺ പി തോമസ്
- ജനറൽ സെക്രട്ടറിമാർ
- റവ. വി. സോളമൻ
- റവ. കെ.വി. ജോൺസൺ
- പാസ്റ്റർ സി.വി. ജോൺ
- ഡോ. റ്റി.പി. ഏബ്രഹാം
- പാസ്റ്റർ പി സി ഉമ്മൻ
- പാസ്റ്റർ കെ.റ്റി തോമസ്
- പാസ്റ്റർ കെ ടി തോമസ്
- പാസ്റ്റർ എബ്രഹാം ജോസഫ്
- പാസ്റ്റർ കെ.എ. ഫിലിപ്പ്
- പാസ്റ്റർ ബോസ് എം. കുരുവിള
- ഇവാ. റ്റി. ഒ പൊടിക്കുഞ്ഞ്
- പാസ്റ്റർ വി ജെ തോമസുകുട്ടി
- പാസ്റ്റർ കെ വി. ദാനിയേലുകുട്ടി
- സാം K ജേക്കബ്
- കോശി ഉമ്മൻ
- കോശി ഉമ്മൻ
- ഫിലിപ്പ് ഏബ്രഹാം
- ജോർജ് മുണ്ടകൻ
- ജോമോൻ ജോസഫ്
- സാംസൺ പി തോമസ്
- ടോണി തോമസ്
മേൽപ്പറഞ്ഞ ദൈവദാസന്മാരുടെ നേതൃത്വത്തിൽ കാലാകാലങ്ങളിൽ നിലവിൽ വന്ന കമ്മറ്റികളുടെ നേതൃത്വത്തിലും ദൈവരാജ്യത്തിനും പൊതുസമൂഹത്തിനും പ്രയോജനപ്രദമായ വിവിധ പ്രവർത്തനങ്ങൾ നടത്തുവാൻ ദൈവം സഹായിച്ചു 2024 26 കാലഘട്ടങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കമ്മറ്റി പാസ്റ്റർ സാംസൺ പി തോമസ് പാസ്റ്റർ ടോണി തോമസ് ബ്രദർ റോഷി തോമസ് എന്നിവരുടെ നേതൃത്വത്തിൽ സുവിശേഷീകരണം,ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു.
Contact Now