• CEM ന്റെ നേതൃത്വത്തിൽ മലയോര മേഖലയിൽ സുവിശേഷ പ്രവർത്തനം നടത്തി
    CEM ന്റെ നേതൃത്വത്തിൽ മലയോര മേഖലയിൽ സുവിശേഷ പ്രവർത്തനം നടത്തി ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് ജനറൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാവിലെ 9 മണിക്ക് അച്ചൻകോവിലിൽ നിന്ന് ആരംഭിച്ച് അലിമുക്ക് വരെയുള്ള 6 സ്ഥലങ്ങളിൽ പരസ്യയോഗങ്ങൾ നടത്തി. അതോടൊപ്പം ആഹാരസാധനങ്ങൾ അടങ്ങിയ കിറ്റ് അർഹരായ 30 പേർക്ക് വിതരണം ചെയ്തു. പാസ്റ്റർ തോമസ് യോഹന്നാൻ, പാസ്റ്റർ കെ. വി. ദാനിയേലുകുട്ടി, പാസ്റ്റർ സാംസൺ തോമസ്, പാസ്റ്റർ ബ്രിജി വർഗീസ്, പാസ്റ്റർ ജോമോൻ കോശി, പാസ്റ്റർ സജി വർഗീസ്, പാസ്റ്റർ ജോമോൻ ജെ, പാസ്റ്റർ സുമേഷ് എന്നിവർ സുവിശേഷ സന്ദേശം നൽകി. യോഗങ്ങൾക്ക് CEM ജനറൽ കോർഡിനേറ്റർ പാസ്റ്റർ സാം ജി കോശിയും പുനലൂർ സൗത്ത് സെന്ററും നേതൃത്വം വഹിച്ചു. സാമ്പത്തിക കൂട്ടായ്മ നൽകിയ UAE റീജിയൻ CEM നോട് പ്രത്യേക നന്ദി അറിയിക്കുന്നു. പാസ്റ്റർ ജിജോ യോഹന്നാനോടും അദ്ദേഹത്തോടൊപ്പം മുൻനിരയിൽ നിന്ന് പ്രവർത്തിച്ച എല്ലാ സഹോദരങ്ങളോടുമുള്ള നന്ദിയും രേഖപ്പെടുത്തുന്നു.
  • തീരദേശ ലഹരി വിമോചന സന്ദേശ യാത്ര
  • തീരദേശ ലഹരി വിമോചന സന്ദേശ യാത്ര
  • തീരദേശ ലഹരി വിമോചന സന്ദേശ യാത്ര
  • തീരദേശ ലഹരി വിമോചന സന്ദേശ യാത്ര
  • തീരദേശ ലഹരി വിമോചന സന്ദേശ യാത്ര
  • തീരദേശ ലഹരി വിമോചന സന്ദേശ യാത്ര
  • തീരദേശ ലഹരി വിമോചന സന്ദേശ യാത്ര
  • സി ഇ എം & ഇവാഞ്ചലിസം ബോർഡ് സംയുക്ത ലഹരി വിമോചന സന്ദേശ യാത്ര സമാപിച്ചു.
  • ഉണരാം ലഹരിക്കെതിരെ, കരുതാം പുതു തലമുറയെ.
  • ഉണരാം ലഹരിക്കെതിരെ, കരുതാം പുതു തലമുറയെ.
  • ലഹരി വിമോചന സന്ദേശയാത്ര 2025 - (പതിനേഴാം ദിനം)
    ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെൻ്റിൻ്റെയും ഇവാഞ്ചലിസം ബോർഡിന്റെയും ആഭിമുഖ്യത്തിൽ ആരംഭിച്ച ലഹരിവിമോചന സന്ദേശയാത്രയുടെ പതിനേഴാം ദിവസം (13/05/2025) ശൂരനാട് റീജിയനിൽ തുവയൂർ ജംഗ്ഷൻ, കടമ്പനാട്, നെടിയവിള, ഏഴാമൈൽ, ചക്കുവള്ളി, ശാസ്താംകോട്ട, മൈനാഗപ്പള്ളി, ചിറ്റുമല, നലില്ല, കല്ലുപാലകടവ്, പെരുമ്പുഴ, ആറുമുറിക്കട, കുണ്ടറ ജംഗ്ഷൻ എന്നീ സ്ഥലങ്ങളിൽ Pr. സാംസൺ പി തോമസ്, Pr. ടോണി തോമസ്, Pr. ജോമോൻ ജെ, Pr. റെജി ചാക്കോ, Pr. ബെന്നി മാത്യു, Pr. സജി വർഗീസ്, Pr. ജോൺസൻ സി സാം, Pr. മോഹൻ തോമസ്, Pr. ഷാജൻ കുര്യൻ, Sis. ഷിബി മാത്യു, Pr. ജോസ് ജോർജ് എന്നിവർ ലഹരിവിമോചന സന്ദേശം നൽകി.
  • ലഹരി വിമോചന സന്ദേശയാത്ര 2025 - (പതിനാറാം ദിനം) ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെൻ്റിൻ്റെയും ഇവാഞ്ചലിസം ബോർഡിന്റെയും ആഭിമുഖ്യത്തിൽ ആരംഭിച്ച ലഹരിവിമോചന സന്ദേശയാത്രയുടെ പതിനാറാം ദിവസം അടൂർ റീജിയനിൽ, പത്തനാപുരം ജംഗ്ഷൻ, മങ്ങാട് ജംഗ്ഷൻ, മാങ്കൂട്ടം, കൈതപ്പറമ്പ്, മെതുകുമ്മേൽ, കുളക്കട, എനാത്ത് ജംഗ്ഷൻ, കിളിവയൽ, വടക്കടത്തുകാവ് ജംഗ്ഷൻ, തുമ്പമൺ, ഹൈ സ്കൂൾ ജംഗ്ഷൻ അടൂർ, പഴകുളം ജംഗ്ഷൻ, അടൂർ KSRTC (സമാപനം) എന്നീ സ്ഥലങ്ങളിൽ ദൈവദാസന്മാരായ പാസ്റ്റർ സാം ടി മുഖത്തല, പാസ്റ്റർ ജോമോൻ ജെ, പാസ്റ്റർ സാംസൺ പി തോമസ്, പാസ്റ്റർ മാത്യു വി ജേക്കബ്, പാസ്റ്റർ ഫെബിൻ ബോസ്സ്, പാസ്റ്റർ ടോണി തോമസ്, പാസ്റ്റർ ഷാജൻ കുര്യൻ, പാസ്റ്റർ സജി വർഗീസ് പാസ്റ്റർ ജോസ് എന്നിവരും ദൈവദാസി സിസ്റ്റർ ഷിജി മാത്യുവും ലഹരിവിമോചന സന്ദേശം നൽകി.
  • ലഹരി വിമോചന സന്ദേശയാത്ര 2025 - (പതിനാലാം ദിനം)
    ലഹരി വിമോചന സന്ദേശയാത്ര 2025 - (പതിനാലാം ദിനം) ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെൻ്റിൻ്റെയും ഇവാഞ്ചലിസം ബോർഡിന്റെയും ആഭിമുഖ്യത്തിൽ ആരംഭിച്ച ലഹരിവിമോചന സന്ദേശയാത്രയുടെ പതിനാലാം ദിവസം (06/05/25) റാന്നി റീജിയനിൽ, മല്ലപ്പള്ളി - Pr. ജോസഫ് കുര്യൻ, ഏഴുമറ്റൂർ - Pr ടോണി തോമസ്, കണ്ടംപേരൂർ - Pr. ജോസ് ജോർജ്, പ്ലാങ്കാമൺ - Pr. ജോമോൻ ജെ, അത്തിക്കയം - Pr. സാംസൺ പി തോമസ്, ഇടമൺ - Pr. ഷാജൻ കുര്യൻ, വെച്ചൂചിറ - Pr. അഭയ് സാം, മുക്കുട്ടുതറ - Pr. അനിൽ കെ കോശി, കരിങ്കൽമുഴി - Pr. ജോൺസൺ സി സാം, മുക്കട - Pr. സജി വർഗീസ്, മാടത്തതുംപടി - Pr. മനോജ്‌ എബ്രഹാം, ചെത്തോംങ്കര - Pr. എബ്രഹാം തോമസ്, റാന്നി ഇട്ടിയപാറ - Pr. ഫിലിപ്പ് എബ്രഹാം, Pr. ജോമോൻ ജെ തുടങ്ങിയ ദൈവദാസന്മാർ ലഹരി വിമോചന സന്ദേശം നൽകി. എല്ലാവിധ പ്രോത്സാഹനങ്ങളും സഹകരണങ്ങളും നൽകിയ റാന്നി റീജിയനിലെ CEM & ഇവാഞ്ചലിസം ബോർഡ് ഭാരവാഹികൾക്ക് ഹാർദ്ദമായ നന്ദി അറിയിക്കുന്നു
  • ലഹരി വിമോചന സന്ദേശയാത്ര 2025 ഒൻപതാം ദിനം
    ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെൻ്റിൻ്റെയും ഇവാഞ്ചലിസം ബോർഡിന്റെയും ആഭിമുഖ്യത്തിൽ ആരംഭിച്ച ലഹരിവിമോചന സന്ദേശയാത്രയുടെ ഒൻപതാം ദിവസം (01/05/25) കണ്ണൂർ സെന്ററിൽ ധർമ്മശാല, കാൾടെക്സ് (കണ്ണൂർ), തലശ്ശേരി, വടകര പയ്യോളി, പൊറ്റമ്മൽ (കോഴിക്കോട്) എന്നീസ്ഥലങ്ങളിൽ പാസ്റ്റർ എൽദോ പി. ജോസഫ് (വയനാട്-നീലഗിരി സെന്റർ പ്രസിഡന്റ്‌ ), പാസ്റ്റർ ഷിജു കുര്യൻ (കണ്ണൂർ സെന്റർ പ്രസിഡന്റ്‌), പാസ്റ്റർ വി. ഒ. ജോസ് (കോഴിക്കോട് സെന്റർ പ്രസിഡന്റ്‌) പാസ്റ്റർ ഷാജൻ കുര്യൻ, പാസ്റ്റർ എൽദോസ് കെ. കുര്യാക്കോസ്, പാസ്റ്റർ ജോൺസൻ സി. സാം, ബ്രദർ ഡാനിയേൽ പി. എൽദോസ് എന്നിവർ ലഹരിവിരുദ്ധ സന്ദേശം നൽകി. പാസ്റ്റർ ഷൈലേഷ് തോമസ് (SFC തൊണ്ടയാട്) ഒൻപതാം ദിന യോഗങ്ങൾക്ക് സമാപനപ്രാർത്ഥന നടത്തി. എല്ലാവിധ പ്രോത്സാഹനങ്ങളും സഹകരണങ്ങളും നൽകിയ കണ്ണൂർ - കോഴിക്കോട് സെന്ററിലെ CEM & ഇവാഞ്ചലിസം ബോർഡ് ഭാരവാഹികൾക്ക് ഹാർദ്ദമായ നന്ദി അറിയിക്കുന്നു.
  • ലഹരി വിമോചന സന്ദേശയാത്ര 2025 എട്ടാം ദിനം
    ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെൻ്റിൻ്റെയും ഇവാഞ്ചലിസം ബോർഡിന്റെയും ആഭിമുഖ്യത്തിൽ ആരംഭിച്ച ലഹരിവിമോചന സന്ദേശയാത്രയുടെ എട്ടാം ദിവസം (30/4/25) കണ്ണൂർ സെന്ററിൽ വള്ളിത്തോട്, പയ്യാവൂർ, ചെമ്പേരി, നടുവിൽ, ചെറുപുഴ, ചീമേനി, കാഞ്ഞങ്ങാട്, ചെറുവത്തൂർ, കാലിക്കടവ് (തൃക്കരിപ്പൂർ) എന്നീസ്ഥലങ്ങളിൽ പാസ്റ്റർ എൽദോ പി. ജോസഫ് (കോഴിക്കോട് സെന്റർ പ്രസിഡന്റ്‌ ), പാസ്റ്റർ സാംസൺ പി. തോമസ്, പാസ്റ്റർ ജോമോൻ ജോസഫ് (കണ്ണൂർ സെന്റർ സെക്രട്ടറി) പാസ്റ്റർ സജി വർഗീസ്, പാസ്റ്റർ ഷാജൻ കുര്യൻ, പാസ്റ്റർ എൽദോസ്‌ കെ. കുര്യാക്കോസ്‌, പാസ്റ്റർ ജോൺസൻ സി. സാം, ബ്രദർ ഡാനിയേൽ പി. എൽദോസ് എന്നിവർ ലഹരിവിരുദ്ധ സന്ദേശം നൽകുകയും സിസ്റ്റർ ജാൻസി വർഗീസ് (സീതാമൗണ്ട്) ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. എല്ലാവിധ പ്രോത്സാഹനങ്ങളും സഹകരണങ്ങളും നൽകിയ കണ്ണൂർ സെന്ററിലെ CEM & ഇവാഞ്ചലിസം ബോർഡ് ഭാരവാഹികൾക്ക് ഹാർദ്ദമായ നന്ദി അറിയിക്കുന്നു.
  • വയനാട് ജില്ലയിൽ ലഭിച്ച സ്വീകരണം
  • വയനാട് ജില്ലയിൽ ലഭിച്ച സ്വീകരണം
  • വയനാട് ജില്ലയിൽ ലഭിച്ച സ്വീകരണം
  • ലഹരി വിമോചന സന്ദേശയാത്ര 2025 അഞ്ചാം ദിനം
  • മൂന്നാം ദിവസം
    യാത്രയുടെ മൂന്നാം ദിവസം പെരുമ്പാവൂർ റീജിയനിൽ നേര്യമംഗലത്ത് ആരംഭിച്ചു.പെരുമ്പാവൂർ റീജിയനിൽ നിന്നുള്ള സ്വീകരണം കോതമംഗലത്ത് വച്ച് ലഭിച്ചപ്പോൾ
  • മൂന്നാം ദിവസം
    യാത്രയുടെ മൂന്നാം ദിവസം പെരുമ്പാവൂർ റീജിയനിൽ നേര്യമംഗലത്ത് ആരംഭിച്ചു.പെരുമ്പാവൂർ റീജിയനിൽ നിന്നുള്ള സ്വീകരണം കോതമംഗലത്ത് വച്ച് ലഭിച്ചപ്പോൾ
  • മൂന്നാം ദിവസം
    യാത്രയുടെ മൂന്നാം ദിവസം പെരുമ്പാവൂർ റീജിയനിൽ നേര്യമംഗലത്ത് ആരംഭിച്ചു.പെരുമ്പാവൂർ റീജിയനിൽ നിന്നുള്ള സ്വീകരണം കോതമംഗലത്ത് വച്ച് ലഭിച്ചപ്പോൾ
  • സാമൂഹിക തിന്മകൾക്കെതിരെ
  • സാമൂഹിക തിന്മകൾക്കെതിരെ
  • സാമൂഹിക തിന്മകൾക്കെതിരെ
  • സാമൂഹിക തിന്മകൾക്കെതിരെ
  • General Camp 2024
  • General Camp 2024
  • General Camp 2024
  • Anniversary 2024
  • Anniversary 2024
  • Anniversary 2024
  • Anniversary 2024
  • Anniversary 2024
  • Anniversary 2024
  • Anniversary 2024
  • Anniversary 2024
  • Anniversary 2024
  • Anniversary 2024
  • Anniversary 2024
  • Anniversary 2024
  • Anniversary 2024
  • Anniversary 2024
  • Anniversary 2024
  • Anniversary 2024
  • Anniversary 2024
  • Anniversary 2024
  • Anniversary 2024
  • Sunday School & CEM Anniversary 2024
  • Sunday School & CEM Anniversary 2024
  • Sunday School & CEM Anniversary 2024
  • Welcome To
    Christian Evangelical Movement (CEM)
    (Youth Wing of Sharon Fellowship Church)
    P.B. No. 22, Thiruvalla 689 101 • www.cemtiruvalla.org
  • Welcome To
    Christian Evangelical Movement (CEM)
    (Youth Wing of Sharon Fellowship Church)
    P.B. No. 22, Thiruvalla 689 101 • www.cemtiruvalla.org
  • Welocme To
    Christian Evangelical Movement (CEM)
    (Youth Wing of Sharon Fellowship Church)
    P.B. No. 22, Thiruvalla 689 101 • www.cemtiruvalla.org
  • Talent test 2024
    Solo malayalam

സി ഇ എം & ഇവാഞ്ചലിസം ബോർഡ് സംയുക്ത ലഹരി വിമോചന സന്ദേശ യാത്ര സമാപിച്ചു. തിരുവല്ല: വർധിച്ചു വരുന്ന സാമൂഹിക തിന്മകൾക്കെതിരെ 'ഉണരാം ലഹരിക്കെതിരെ കരുതാം പുതു തലമുറയെ' എന്ന ആപ്തവാക്യവുമായി ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റും (സി ഇ എം) ഇവാഞ്ചലിസം ബോർഡും സംയുക്തമായ നടത്തിവന്ന ലഹരി വിമോചന സന്ദേശ യാത്ര സമാപിച്ചു. ഏപ്രിൽ 17ന് ഉച്ചകഴിഞ്ഞു 3ന് തിരുവല്ല കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് മുൻവശത്തു ഇവാഞ്ചലിസം ബോർഡ് ചെയർമാൻ പാസ്റ്റർ ഫിലിപ്പ് എബ്രഹാമിന്റെ അധ്യക്ഷതയിൽ ശാരോൻ സഭാ മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ വി ജെ തോമസ് പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്ത യാത്ര കേരളത്തിലെ എല്ലാ ജില്ലകളിലെയും പര്യടനം പൂർത്തിയാക്കി മെയ്‌ 16ന് നെയ്യാറ്റിൻകരയിലാണ് സമാപനം കുറിച്ചത്. 16ന് വൈകിട്ട് 4.30ന് നെയ്യാറ്റിൻകര അക്ഷയ ഷോപ്പിംഗ് കോംപ്ലക്സ് ഗ്രൗണ്ടിൽ നടന്ന സമാപന സമ്മേളനം ശാരോൻ ഫെല്ലോഷിപ് ചർച്ച് ദേശീയ പ്രസിഡന്റ്‌ പാസ്റ്റർ ഫിന്നി ജേക്കബ് ഉദ്ഘാടനം ചെയ്തു. പാസ്റ്റർ സജോ തോണിക്കുഴിയിൽ മുഖ്യ പ്രഭാഷണം നടത്തി. സി ഇ എം ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ സാംസൺ പി തോമസ് അധ്യക്ഷത വഹിച്ചു. ഇവാഞ്ചലിസം ബോർഡ് ചെയർമാൻ പാസ്റ്റർ ഫിലിപ്പ് എബ്രഹാം പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. പാസ്റ്റർ സാം ജി കോശി സ്വാഗതവും പാസ്റ്റർ ബ്രിജി വർഗീസ് നന്ദിയും അറിയിച്ചു. പ്രത്യേക സേവനങ്ങൾ മാനിച്ചു ബ്രദർ സോണിയെ പാസ്റ്റർ ടോണി തോമസ് ആദരിച്ചു. ബ്രദർ റോഷി തോമസ്, ബ്രദർ ബിജു സി നൈനാൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. പാസ്റ്റർ ക്രിസ്തു ദാസ് സമാപന പ്രാർത്ഥന നടത്തി. ബ്രദർ സന്തോഷ്‌ കൊറ്റാമത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം- നെയ്യാറ്റിൻകര റീജിയൻ സി ഇ എം പ്രവർത്തകർ പ്രാദേശിക ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. ഈ യാത്രയിൽ ആദിയോടന്തം ഫെലിക്സ് പി സാംസൺ, ജോനാഥാൻ ഷാജൻ, ഏബൽ ജോമോൻ എന്നീ കുഞ്ഞുങ്ങളും പങ്കെടുത്തു.

ആരംഭം

1957 ഏപ്രിൽ 15 ന് തിരുവല്ലയിലും പരിസര പ്രദേശങ്ങളിലുമുള്ള ഒരുകൂട്ടം ചെറുപ്പക്കാർ തിരുവല്ല ശാരോനിൽ ഒത്തുകൂടി. സഹപാഠികൾക്കും സുഹൃത്തുക്കൾക്കും യേശുവിനെ പരിചയപ്പെടുത്താനുള്ള കൂട്ടായ പ്രവർത്തന സാദ്ധ്യതകളെക്കുറിച്ച് ചിന്തിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ഈ ചർച്ചയിൽ ഉരിത്തിരിഞ്ഞ ആശയമാണ് സി.ഇ.എം. എന്ന യുവജന പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. പാസ്റ്റർ പി.ജെ. തോമസിൻ്റെയും കുടുംബത്തിന്റെയും ശാരോൻ ഫെലോഷിപ്പ് ചർച്ചിൻ്റെ നേത്യനിരയിലുണ്ടായിരുന്ന മറ്റ് ദൈവദാസന്മാരുടെയും പ്രോത്സാഹനവും നിർദ്ദേശങ്ങളും ഈ യുവാക്കൾക്ക് ഏറെ പ്രചോദനമായി. സുവിശേഷ മുന്നേറ്റം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പ്രസ്ഥാനത്തിന് ആ അർത്ഥം വരുന്ന ക്രിസ്‌ത്യൻ ഇവാൻജലിക്കൽ മൂവ്മെൻ്റ് എന്ന് നാമകരണവും അവർ നൽകി. കഴിഞ്ഞ ആറുപതിറ്റാണ്ടുകളിലെ മാറിമാറി വന്ന ശക്തമായ നേതൃത്വത്തിന്റെ ദർശനവും അംഗങ്ങളുടെ പിന്തുണയും ഈ പ്രസ്ഥാനത്തെ ഇതര യുവജന പ്രസ്ഥാനങ്ങളിൽ നിന്ന് ഏറെ വ്യത്യസ്‌തമായി നിലനിർത്തുകയും സുവിശേഷികരണം എന്ന ലക്ഷ്യം കൈവരിക്കാൻ സഹായിക്കുകയും ചെയ്‌തുകൊണ്ടിരുന്നു.

View History


ലക്ഷ്യം

ആത്മാക്കളെ ക്രിസ്‌തുവിലേക്ക് നയിക്കുക എന്ന പ്രഥമ ലക്ഷ്യത്തോടൊപ്പം തന്നെ സഭയിലെ യുവജനങ്ങളുടെ ആത്മീക-സാമൂഹ്യ- മാനസിക വളർച്ചക്ക് വഴി ഒരുക്കുക. സുവിശേഷ ദർശനം അവരിൽ രൂപപ്പെടുത്തുക. ബൈബിൾ പഠനത്തിനുള്ള അവസരങ്ങൾ, സെമിനാറുകൾ, ക്യാമ്പുകൾ, പരസ്യയോഗങ്ങൾ, കാത്തിരിപ്പ് യോഗങ്ങൾ, മുഴുരാത്രി പ്രാർത്ഥനകൾ, മുറ്റത്ത് കൺവൻഷൻ തുടങ്ങിയവ സംഘടിപ്പിക്കുക, സാമൂഹ നന്മക്കായി സാമൂഹ്യ പ്രതിബന്ധതയോടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ പൊതു പ്രവർത്തനങ്ങൾ തുടങ്ങിയവ നിർവഹിക്കുക, രാഷ്ട്രത്തിൻ്റെ അഖണ്ഡതയ്ക്കായി പ്രവർത്തിക്കുക, പെന്തക്കോസ്തു‌ സഭകളുടെ ഐക്യത്തിനായി യത്നിക്കുക.

വിഷൻ & പ്രോജക്ട് 2024-2026

പ്രവർത്തന പദ്ധതികൾക്കായി പ്രാർത്ഥിക്കുക... പങ്കാളിയാവുക...

വർധിച്ചു വരുന്ന സാമൂഹിക തിന്മകൾക്കെതിരെ ' ഉണരാം ലഹരിക്കെതിരെ, കരുതാം പുതു തലമുറയെ' എന്ന ആപ്തവാക്യവുമായി ക്രിസ്ത‌്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റും (സിഇഎം) ഇവാഞ്ചലിസം ബോർഡും സംയുക്തമായ സംഘടിപ്പിക്കുന്ന ലഹരി വിമോചന സന്ദേശ യാത്രയ്ക്ക് തിരുവല്ലയിൽ തുടക്കമായി. ഏപ്രിൽ 17-മെയ് 16 വരെയാണ് യാത്ര. തിരുവല്ലയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ഇവാഞ്ചലിസം ബോർഡ് ചെയർമാൻ പാസ്റ്റർ ഫിലിപ്പ് എബ്രഹാം അധ്യക്ഷനായിരുന്നു. ശാരോൻ സഭാ മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ വി.ജെ തോമസ് ഉദ്ഘാടനം നിർവഹിച്ചു. തിരുവല്ല ഡിവൈഎസ്പി ആശാന്ത് എസ് ഫ്ലാഗ് ഓഫ് ചെയ്തു‌. ഫ്ലാഗ് പാസ്റ്റർ സാം ജി കോശി, പാസ്റ്റർ ബ്രിജി വർഗീസ് എന്നിവർ ഏറ്റുവാങ്ങി. ലഹരി വിരുദ്ധ പ്രതിജ്ഞ വാചകം സിഇഎം ജനറൽ പ്രസിഡൻ്റ് പാസ്റ്റർ സാംസൺ പി തോമസ് ചൊല്ലിക്കൊടുത്തു. ജനറൽ സെക്രട്ടറി പാസ്റ്റർ ടോണി തോമസ് സ്വാഗതവും ജനറൽ ട്രഷറർ ബ്രദർ റോഷി തോമസ് നന്ദിയും അറിയിച്ചു. ഓഫീസ് സെക്രട്ടറി ബ്രദർ ടി ഒ പൊടികുഞ്ഞു ആശംസ അറിയിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ വാചകം സിഇഎം ജനറൽ പ്രസിഡൻ്റ് പാസ്റ്റർ സാംസൺ പി തോമസ് ചൊല്ലിക്കൊടുത്തു. ജനറൽ സെക്രട്ടറി പാസ്റ്റർ ടോണി തോമസ് സ്വാഗതവും ജനറൽ ട്രഷറർ ബ്രദർ റോഷി തോമസ് നന്ദിയും അറിയിച്ചു. ഓഫീസ് സെക്രട്ടറി ബ്രദർ ടി ഒ പൊടികുഞ്ഞു ആശംസ അറിയിച്ചു.

തിരുവനന്തപുരം: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ കരുണയിൻ കരം പദ്ധതിയുടെ ഭാഗമായി മെയ്‌ 25 ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളേജ്, RCC എന്നിവിടങ്ങളിൽ നിർധനരും അശരണരുമായ 500 ല്‍ അധികം പേർക്ക് വിശക്കുന്നവർക്ക് ആഹാരം(പൊതിച്ചോർ വിതരണം: "മന്ന") പ്രോഗ്രാം നടത്തി. C.E.M ജനറൽ പ്രസിഡന്റ് പാസ്റ്റർ സാംസൺ പി തോമസിന്റെ അധ്യക്ഷതയിൽ പാസ്റ്റർ സാം റ്റി മുഖത്തല പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി പാസ്റ്റർ ടോണി തോമസ് ജോയിൻ സെക്രട്ടറി ബ്രദർ സന്തോഷ് കൊറ്റാമം, ജോയിൻ ട്രഷറർ ബ്രദർ ബോബി മാത്യു,പാസ്റ്റർ വിൻസൻറ് മാത്യു ,ഇവാ. എബി ബേബി എന്നിവരും ജനറൽ കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു. ജനറൽ കോർഡിനേറ്റർ പാസ്റ്റർ സാം ജി കോശി,വൈസ് പ്രസിഡണ്ട് പാസ്റ്റർ ജോമോൻ കോശി, തിരുവനന്തപുരം റീജിയൻ കോർഡിനേറ്റർ പാസ്റ്റർ വിമൽ പ്രദീപ് എന്നിവർ ഈ പ്രോഗ്രാമിന് നേതൃത്വം നൽകി. തുടർന്നും കരുണയിൻ കരം പദ്ധതിയിലൂടെ വിശക്കുന്നവർക്ക് ആഹാരം ( മന്ന ) വിതരണം ചെയ്യുന്നതാണെന്നു സംഘാടകർ അറിയിച്ചു.

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ യുവജന വിഭാഗമായ സി.ഇ.എം ൻ്റെ നേതൃത്വത്തിൽ 'കരുണയിൻകരം' പദ്ധതിയുടെ ഭാഗമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. ബാഗ്, നോട്ടുബുക്കുകൾ, വാട്ടർബോട്ടിൽ, ലഞ്ച് ബോക്സ്, പെൻസിൽ.ബോക്സ്, നെയിംസ്ലിപ്പ്, കുട എന്നിവയടങ്ങിയ കിറ്റാണ് കുഞ്ഞുങ്ങൾക്ക് നൽകിയത്. ശാരോൻ ഫെലോഷിപ്പിൻ്റെ കേരളത്തിലെ 18 റീജിയനുകളിൽ നിന്നായി 550 കുഞ്ഞുങ്ങൾക്കും അതോടൊപ്പം കണ്ണൂർ കിളിയന്തറ ഓർഫനേജിലുള്ള കുഞ്ഞുങ്ങൾക്കും ഈ സഹായങ്ങൾ നൽകി. എബനേസർ ഫുൾ ഗോസ്പൽ അസംബ്ലി ന്യൂയോർക്ക്, SFC ദോഹ-ഖത്തർ, SFC ബെഹ്റിൻ, C.E.M UAE Region, SFC ദുബായ്, SFC ഷാർജ, SFC എബനേസർ കുവൈറ്റ്, SFC ചിക്കാഗോ കൂടാതെ മറ്റനേകം സി.ഇ.എം. സഹകാരികളുടെയും സഹായം കൊണ്ടാണ് ഇത്രയും വിദ്യാഭ്യാസ സഹായം പൂർത്തീകരിപ്പാൻ കഴിഞ്ഞത് എന്ന് ഭാരവാഹികൾ അറിയിച്ചു.








View More

Our Prayer team is here to pray for you

Our prayer encompasses everyone in the world including the political leaders, officers, the sick and the bed-ridden, the orphans, the poor and the needy, the persecuted and the lonely, and for the conversion of those engaged in underworld activities, the peace of the world, the Church leaders, prayer intentions of emergency nature such as tzunami, earthquake, wars, flood etc

Request prayer